പാറ്റ്ന: ബിഹാറിൽ 11 ദിവസത്തിനിടെ അഞ്ചുപാലങ്ങൾ തകർന്ന സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മധുബനി ജില്ലയിലെ ജഞ്ജർപൂരിൽ നിർമാണത്തിലിരുന്ന പാലമാണ് അവസാനമായി തകർന്നത്. 77 മീറ്റർ നീളമുള്ള പാലത്തിന്റെ രണ്ട് തൂണുകൾക്കിടയിലുള്ള ഗർഡറിന്റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നുകോടി രൂപ ചെലവിൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ജൂൺ 18 ന് അരാരിയയിൽ ബക്ര നദിക്ക് കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. ജൂൺ 22 ന് സിവാനിലെ ഗണ്ഡക് നദിക്ക് കുറുകെയുള്ള ഒരു പാലവും തകർന്നു വീണിരുന്നു. ജൂൺ 23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലം തകർന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.