ഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കിൽ അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്നുള്ള എം.പി അവധേശ് പ്രസാദിനെ ഇൻഡ്യാ മുന്നണി മത്സരിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എന്നാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തന്നെ ഉണ്ടായിരുന്നില്ല. ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകില്ലെന്ന് എൻ.ഡി.എ അറിയിച്ചതോടെ സ്പീക്കർ സ്ഥാനത്തേക്ക് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയെ നിർത്തി. ബി.ജെ.പിക്ക് ശക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അവധേശ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഇൻഡ്യാ മുന്നണി പരിഗണിക്കുന്നത്. സമാജ് വാദി പാർട്ടിയുടെ ദലിത് നേതാവായ ഇദ്ദേഹം ജനറൽ സീറ്റിൽ മത്സരിച്ചാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.