ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ലണ്ടനിലെ ബാപ്സ് സ്വാമിനാരായൺ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.ഫലമെന്താകും എന്ന് ആലോചിച്ച് വിഷമിക്കാതെ കടമകൾ നിർവഹിക്കാനാണ് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. എന്റെ മാതാപിതാക്കളും ഇതുതന്നെയാണ് എന്നെ പഠിപ്പിച്ചത്. ഞാൻ ജീവിതം നയിക്കുന്നതും അങ്ങനെ തന്നെ. എന്റെ മക്കളിലേക്കും ഇത് പകരാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുസേവനത്തോടുള്ള തന്റെ സമീപനത്തെ നയിക്കുന്നത് ധർമ്മമാണെന്നും വിശ്വാസികളെ അഭിസംബോധന ചെയ്യവെ ഋഷി പറഞ്ഞു. ജൂലായ് 4നാണ് യു.കെയിൽ പൊതുതിരഞ്ഞെടുപ്പ്. ഋഷിയുടെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നിൽ പരാജയപ്പെട്ടേക്കുമെന്നാണ് സർവേ ഫലങ്ങൾ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.