Friday, June 14, 2024 4:13 pm

പൗരത്വ നിയമ ഭേ​ദ​ഗതി ; പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളിൽ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. ദില്ലിയിലെ ഷഹീൻ ബാഗിലെ സമരത്തിനു സമാനമായി സ്ത്രീകൾ നടത്തുകയായിരുന്ന സമരത്തിന് നേരെയായിരുന്നു ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത അഞ്ഞൂറോളം സ്ത്രീകളുടെ പക്കല്‍ നിന്നാണ് യു.പി പോലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

പോലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പോലീസുകാര്‍ പോലീസ് വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പോലീസ് ഉദ്യോ​ഗസ്ഥരിൽ ചിലർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. കൂടാതെ രാത്രിയിൽ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ നിലത്ത് വിരിക്കാൻ കൊണ്ടുവന്ന ഷീറ്റുൾപ്പെടെയാണ് പോലീസ് എടുത്തുകൊണ്ടുപോകുന്നത്. എന്നാൽ സംഭവത്തെ പാടെ നിഷേധിച്ചു കൊണ്ട് യുപി പോലീസ് രം​ഗത്തെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ ജനക്കൂട്ടം പാർക്കിൽ ഒത്തുകൂടുകയും ടെന്റ് കെട്ടുകയും ചെയ്തു എന്നാണ് പോലീസിന്റെ ആരോപണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹജ്ജിന് ഇന്ന് തുടക്കം, രണ്ട് ദശലക്ഷത്തോളം തീർത്ഥാടകര്‍ മിനായിൽ

0
റിയാദ് : ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ തീർഥാടകരെല്ലാം...

രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതിൽ തീരുമാനം ഉടൻ

0
ദില്ലി : രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രണ്ട് ദിവസത്തിനകം...

ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി...

0
മുംബൈ : ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും...

നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു

0
കോഴിക്കോട് : നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്...