Sunday, June 23, 2024 7:53 am

സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍ വാങ്ങാം.  സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ നിയന്ത്രണം ഏര്‍പ്പെ‌ടുത്തിക്കൊണ്ടായിരിക്കും റേഷന്‍ വിതരണം നടത്തുക. ഒരുസമയം അഞ്ചു പേരേ മാത്രമേ കടകളില്‍ അനുവദിക്കൂ. അഞ്ചു പേര്‍ക്കു വീതം ടോക്കണ്‍ നല്‍കുന്നതുള്‍പ്പെടെ തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം.

മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്‌എച്ച്‌) വിഭാഗം കാര്‍ഡുകള്‍ക്ക് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുടമകള്‍ക്ക് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയത്തുമാണ് റേഷന്‍ വിതരണം നടത്തുന്നത്. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍ 15 കിലോ അരി ലഭിക്കും.

ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിരിക്കും സൗജന്യ അരിവിതരണം. നിശ്ചിതസമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒട്ടകങ്ങളുടെ പരിപാലനത്തിന് പുതിയ പദ്ധതികളുമായി അബുദാബി

0
അബുദാബി: ഒട്ടകങ്ങളുടെ പരിപാലനത്തിന് വിവിധ പദ്ധതികളുമായി അബുദാബി കാർഷിക അതോറിറ്റി. അബുദാബിയിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

0
പത്തനംതിട്ട: പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയെ പോലീസ്...

കൊലക്കേസിൽ ജയിലിലായ കാലം സർവീസായി പരിഗണിക്കണം ; വിചിത്ര അപേക്ഷയുമായി സി.പി.എം പ്രാദേശിക നേതാവ്,...

0
തിരുവനന്തപുരം: കൊലക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച കാലാവധി സർവീസായി പരിഗണിക്കണമെന്ന് ശിശുക്ഷേമസമിതിയിലെ ജീവനക്കാരൻ....

മലപ്പുറത്ത് പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധിയില്ല ; വീണ്ടും ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റിനെച്ചൊല്ലി പ്രതിഷേധം പുകയവേ, വിദ്യാർഥിപ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന്...