Tuesday, May 14, 2024 3:25 pm

ടിക് ടോക് വാങ്ങാന്‍ മൈക്രോസോഫ്റ്റ് : യുഎസ്സിലെ സേവനം കൈമാറണമെന്ന്‌ ബൈറ്റ്ഡാന്‍സിനോട് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ചൈനീസ്‌ ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
ഇതിനിടെ ടിക് ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ട് ഉണ്ട് . ഇരു കമ്പനികളും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

‘ടിക് ടോകിനെ നിരീക്ഷിച്ചുവരികയാണ്. ചിലപ്പോള്‍ ഞങ്ങള്‍ നിരോധിച്ചേക്കും. അല്ലെങ്കില്‍ മറ്റു നടപടികള്‍ കൈകൊണ്ടേക്കാം’ ട്രംപ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.
ടിക് ടോക് അടക്കമുള്ള നൂറിലധികം ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ ഒരു മാസത്തിനിടെ നിരോധിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു

0
തൃശൂർ : ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12...

ചൂടും വേനല്‍മഴയും ; ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
ചെങ്ങന്നൂർ : വേനലിലും മഴയിലും ഏത്തവാഴക്കർഷകർക്ക് വന്‍ നഷ്ടം. വേനൽക്കാലത്ത് ഏത്തവാഴകൾ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം ; കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി

0
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന്...

പക്ഷിപ്പനി ; തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി

0
പത്തനംതിട്ട :  തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല നിരണം ഫാമിലെ...