Wednesday, June 26, 2024 5:30 pm

ബാലഭാസ്കറിന്‍റെ മരണം ; നുണപരിശോധന നടത്തണമെന്ന സി.ബി.ഐ ആവശ്യം, സാക്ഷികളുടെ നിലപാട് കോടതിയെ അറിയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലഭാസ്കറിന്‍റെ മരണത്തില്‍ നുണപരിശോധന നടത്തണമെന്ന സി.ബി.ഐ ആവശ്യത്തില്‍ സാക്ഷികളുടെ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളടക്കം നാല് പേരാണ് പരിശോധനക്ക് തയ്യാറാണോയെന്ന് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിക്കുക. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജ്ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് കേസില്‍ നുണപരിശോധനക്ക് സമ്മതമാണോയെന്ന് അറിയിക്കുക. നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നാല് പേരും ഇന്ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കാനാണ് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്‍ പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സി.ബി.ഐ സംഘത്തിന് മൊഴി നല്‍കിയത്.

ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. പരിശോധനക്ക് തയ്യാറാണെന്ന് സോബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് മൂന്ന് പേരുടെ നിലപാടാണ് ഇനി നിര്‍ണ്ണായകം. നുണപരിശോധനയ്ക്ക് സമ്മതം അറിയിക്കുന്നവര്‍ക്ക് കൊച്ചിയിലോ തിരുവനന്തപുരത്തോ പരിശോധന നടത്താനാണ് സി.ബി.ഐ ആലോചിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...