Saturday, May 25, 2024 10:03 am

ഫേയ്സ്ബുക്കിൽ ഉന്നതോദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമൂഹത്തിലെ ഉന്നത പദവിയിലുള്ളവരുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി അവരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ പെട്ടവരോട് പണം അയച്ചുതരാന്‍ ആവശ്യപ്പെടുകയാണ് സംഘത്തിന്റെ രീതി. ഇത്തരം സംഘത്തില്‍ പ്രായപൂര്‍ത്തിയകത്തവര്‍ വരെ ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരം അക്കൗണ്ടുകള്‍ രാജസ്ഥാന്‍, ബീഹാര്‍, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് നിര്‍മിച്ചതെന്ന് സൈബര്‍ പോലീസും സൈബര്‍ ഡോമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം പ്രതികളെ പിടികൂടിയാലും പണം തിരികെ കിട്ടാന്‍ വഴിയില്ല. കാരണം അതതു പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോള്‍ പരാതിപ്പെടേണ്ടത്. സ്‌റ്റേഷനില്‍ കേസെടുത്ത ശേഷം സൈബര്‍ പോലീസിനു കേസ് കൈമാറും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു ആഴ്ചയിലധികമെടുക്കും. എന്നാല്‍ മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചു സൈബര്‍ സെല്ലില്‍ നേരിട്ടു പരാതി നല്‍കാമായിരുന്നു. സ്ത്രീകളുടെ പേരില്‍ വീഡിയോ ചാറ്റിങ് നടത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും വ്യാപകമാണ്. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടുകയാണ് ഈ സംഘങ്ങളുടെ രീതി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

0
തിരുവനന്തപുരം: ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന് ഡി.പി.ആർ ഉടൻ

0
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ...

അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചു മാറ്റണം ; ആവശ്യം ശക്തമാക്കി നാട്ടുകാർ, തിരിഞ്ഞു...

0
റാന്നി: പതിനൊന്നു കെ.വി ലൈനിലും, എല്‍.ടി ലൈനിലും ഒരു പോലെ മുട്ടി...

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ ; ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

0
ന്യൂഡല്‍ഹി : ഇന്ത്യയിൽ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാൻ സർക്കാർ...