തൃശ്ശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തടവുപുള്ളികളായ മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജയിലില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറേദിവസങ്ങളായി തൃശ്ശൂര്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറായത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കോവിഡ്
RECENT NEWS
Advertisment