പന്തളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികള്‍ക്കുള്ള പിന്തുണയാകണം തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
പന്തളത്ത് എന്‍ഡിഎ കുടുംബയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം അടച്ചുപൂട്ടുന്നതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പന്തളം സിപ്പാലിറ്റി ഏഴ്, എട്ട് വാര്‍ഡിലെ കുടുംബ സംഗമങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ബിജെപി സ്ഥാനാര്‍ഥികളായ പി.കെ. പുഷ്പലത, എസ്. അനില്‍കുമാര്‍, ഉണ്ണി കുളത്തിനാല്‍, ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്. ഷാജി, വാര്‍ഡ് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ ജെ. കൃഷ്ണകുമാര്‍, അനില്‍കുമാര്‍, ശശി, ജയപ്രകാശ് തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.