Tuesday, July 2, 2024 1:30 pm

പക്ഷികളെ കൊന്നു തുടങ്ങി ; രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്ത് കൈമാറിയത്. പറവകള്‍ അടക്കമുള്ള പക്ഷികളില്‍ രോഗം പടരാന്‍ സാധ്യത വലുതാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ നിരന്തരമായി നിരിക്ഷിക്കണം. ജനങ്ങളുടെ സഹായം പക്ഷിപ്പനി നിരിക്ഷണത്തിന് ഉറപ്പാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉണ്ട്.

പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ പക്ഷികളെ കൊന്നു തുടങ്ങി. ഇന്നലെ മാതം ആലപ്പുഴയിലെ കറുവാറ്റ, പളളിപ്പാട്, തകഴി, നെടുമുടി പഞ്ചായത്തുകളിലായി 20330 പക്ഷികളെയാണ് കൊന്നത്. ഈ മേഖലകളിലുള്ള ബാക്കി പക്ഷികളെയും കൊല്ലും.

ഇന്നും നാളെയുമായി കളളിംഗ് എന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. അതേ സമയം നിലവില്‍ എച്ച്‌-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്.

പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഇറച്ചി, മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സാഹചര്യം വിശദീകരിച്ച്‌ നല്‍കിയ കത്തിന് തുടര്‍ച്ചയായി വിഷയത്തില്‍ പക്ഷിപ്പനി ബാധിത സംസ്ഥാനങ്ങളുടെ അടിയന്തിര യോഗവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിളിക്കും.

ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പക്ഷികള്‍ ആണ് ചത്തത്. രാജസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി. എല്ലാവര്‍ഷവും ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ താവളമടിക്കുന്ന ഇവിടെയും പക്ഷിപ്പനി സാധ്യത നിലനില്‍ക്കുന്നതായി വനംവകുപ്പ് അറിയിച്ചു.

ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളില്‍ എച്ച്‌-5 എന്‍-1 സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ സാധ്യമായ എല്ലാ മുന്‍ കരുതലും സ്വീകരിക്കണം എന്നും വെല്ലുവിളി ഗുരുതരമാണെന്നും ആണ് സന്ദേശം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡിജിപിയുടെ ഭൂമി ഇടപാട് കേസ് : പരാതിക്കാരന് മുഴുവൻ തുകയും തിരിച്ച് നല്‍കും

0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ...

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്‌റ വർഷം 1446-ൻ്റെ...

75 കുപ്പി മദ്യവുമായി യുവാവ്​ പിടിയിൽ

0
ക​രു​നാ​ഗ​പ്പ​ള്ളി: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പ്ര​തി 75 കു​പ്പി മ​ദ്യ​വും ആ​യി എ​ക്‌​സൈ​സ്...

ദക്ഷിണ കൊറിയയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി അപകടം ; ഒമ്പത് പേർ മരിച്ചു

0
സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി...