Saturday, May 4, 2024 7:25 pm

വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാലക്കാട് ബിഷപ്പിന്‍റെ ശുപാര്‍ശക്കത്ത് : പ്രതികരിക്കാതെ സിപിഐ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാനത്തിന് ബിഷപ്പിന്‍റെ കത്ത്. സിപിഐ കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് കത്തിലെ ആവശ്യം. ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ സഭ പിന്തുണയ്ക്കും. സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനും കഴിയും.

ഐസക് തങ്ങളുടെ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും ഇത്തവണ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നു.ഐസക്ക് വര്‍ഗീസിന്‍റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്‍റെ ശുപാര്‍ശക്കത്ത്. സഭയ്ക്ക് കാര്യമായ സ്വാധീനമുള്ള മേഖലയാണ് മണ്ണാര്‍ക്കാട്.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എഐവൈഎഫ് നേതാക്കളുടെ അടക്കം പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് വ്യവസായിയുടെ പേര് നിര്‍ദേശിച്ചുകൊണ്ട് ബിഷപ്പ് കാനം രാജേന്ദ്രന് കത്തു നല്‍കിയത്. വിഷയത്തില്‍ സിപിഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ജോസ് ബേബി മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജാണ് മല്‍സരിച്ചത്. എന്നാല്‍ പരാജയപ്പെട്ടിരുന്നു. സിപിഐ സ്്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് പ്ടിച്ചതോടെയാണ് സഭയുടെ വിലപേശല്‍ ശേഷി ഏറിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആദ്യപ്രതികരണം, സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച്‌ തങ്ങള്‍ക്ക് അറിവില്ല. കത്തിനെ കുറിച്ച്‌ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിഷപ്പ് ഹൗസ് തയ്യാറായിട്ടില്ല. അതേ സമയം തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നെന്ന് ഐസക്ക് വര്‍ഗീസ് പ്രതികരിച്ചു. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്തുകൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താന്‍ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായില്ല.

ആബേല്‍ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ച്ച്‌യൂണ്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ എംഡിയാണ് ഐസക് വര്‍ഗ്ഗീസ്. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആ്ന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമാണ്,

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും ; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തല്‍....

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ഇടപെടൽ, നിർണായക തീരുമാനം : മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ...

0
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ...

അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി...