Monday, May 20, 2024 4:42 pm

ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് മറുപടി ; ചൈനയിൽ ബിബിസിക്കും നിരോധനം

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : ബിബിസി വേള്‍ഡ് ന്യൂസ് ചൈനയില്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചു. വെള്ളിയാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ബ്രിട്ടണില്‍ സംപ്രേഷണം ചെയ്യാനുളള ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്റെ (CGTN) ലൈസന്‍സ് ബ്രിട്ടണിലെ മീഡിയ റെഗുലേറ്റര്‍ റദ്ദാക്കിയതിന് പിറകേയാണ് ചൈനയുടെ നീക്കം.

ചൈനയുമായി ബന്ധപ്പെട്ട ബിബിസി റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തകള്‍ യഥാര്‍ഥവും ഉചിതവുമായിരിക്കണമെന്നുതുള്‍പ്പടെയുളള ഗുരുതരമായ നിയമലംഘനങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ചൈനയുടൈ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങളില്‍ വിളളല്‍ വീഴ്ത്തിയെന്നും ദേശീയ ഐക്യത്തെ അട്ടിമറിച്ചതായും പറയുന്നു.

ചൈനയില്‍ വിദേശ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ ഉപാധികളൊന്നും ബിബിസി പാലിക്കുന്നില്ലെന്നും അതിനാല്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചാനല്‍ നല്‍കിയ അപേക്ഷ നിരാകരിക്കുന്നുവെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ ഭൂരിഭാഗം ടിവി ചാനല്‍ പാക്കേജുകളിലും ബിബിസി വേള്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ചില ഹോട്ടലുകളിലും വസതികളിലും ചാനല്‍ ലഭ്യമായിരുന്നു.

നിലവില്‍ ചാനല്‍ വെക്കുമ്പോള്‍ സ്‌ക്രീന്‍ ശൂന്യമാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബും, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും അപലപിച്ചു. നിരാശാജനകമെന്നായിരുന്നു ബിബിസിയുടെ പ്രതികരണം.

‘ലോകത്തെ ഏറ്റവും വിശ്വാസ്യതയുളള അന്താരാഷ്ട്ര ന്യൂസ് ബ്രോഡ്കാസ്റ്ററാണ് ബിബിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വാര്‍ത്തകള്‍ നീതിപൂര്‍വ്വവും പക്ഷപാതരഹിതമായും ഭയമോ ആനുകൂല്യമോ ഇല്ലാതെയുമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.’- ചാനല്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങന്നൂർ നഗരസഭാപ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാപ്രദേശത്ത് മഴക്കാലപൂർവ ശുചീകരണം തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെയാണ്...

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്

0
തിരുവനന്തപുരം: മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. മഴക്കാലത്ത്...

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു ; കൊതുകിനെ തുരത്താന്‍ ചില വഴികള്‍

0
ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി...

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’ ; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

0
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന...