Thursday, July 4, 2024 8:50 am

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കും.

പരമാവധി ആളുകള്‍ക്ക് വാക്സീന്‍ നല്‍കുന്നതാണ് മികച്ച പ്രതിരോധം. മേയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീന്‍ നല്‍കും. വിവിധ പ്രായക്കാര്‍ക്കു വിവിധ സമയം അനുവദിക്കും.

പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. വാക്സീന്‍ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്സീന്‍ നല്‍കണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സ‍ൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥി ആയേക്കും

0
ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക...

കാർ നൽകാത്തതിന് ഉടമയ്ക്കുനേരേ ആക്രമണം ; രണ്ടുപേർ പിടിയിൽ

0
മഞ്ചേശ്വരം: കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരൻ പിടിയിൽ

0
ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരൻ പിടിയിൽ. പഞ്ചാബിലെ ഫിറോസ്പൂർ...

കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ്...