Monday, May 27, 2024 3:08 pm

ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ – പഞ്ചാബ് പോരാട്ടം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ -പഞ്ചാബ് പോരാട്ടം. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിൽ രണ്ടുജയം മാത്രമുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്രയ്ക്ക് ജയം അനിവാര്യമാണ്.

രാജസ്ഥാനെതിരെ ജയത്തോടെ തുടക്കം. തുടർന്ന് മൂന്ന് മത്സരങ്ങളിൽ തോൽവി. അടുത്ത കളിയിൽ മുംബൈക്കെതിരെ തകർപ്പൻ ജയം. തൊട്ടടുത്ത കളിയിൽ കൊൽക്കത്തയ്ക്കെതിരെ അഞ്ച് വിക്കറ്റ് തോൽവി. ഒട്ടും സ്ഥിരതയുള്ള പ്രകടനമല്ല ഇക്കുറി പഞ്ചാബിന്റെത്. കെ.എൽ.രാഹുലും മായങ്കും ഒഴിച്ചുള്ളവർക്ക് സ്ഥിരമായി റൺ കണ്ടെത്താനും ആകുന്നില്ല. മായങ്ക് ആറ് കളികളിൽ നിന്ന് നേടിയത് 161 റൺസ്. ഇത്രയും കളികളിൽ നിന്ന് ക്രിസ് ഗെയ്‌ലിന്റെ സമ്പാദ്യം 119 റൺസ്.

ദീപക് ഹൂഡയും ഷാരൂഖ് ഖാനും ഒഴിച്ചുള്ളവർ അമ്പേ പരാജയം. ഏറെ പ്രതീക്ഷയോടെയെത്തിയ നിക്കോളാസ് പുരാൻ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് നേടിയത് 28 റൺസ് മാത്രമാണ്. ബാറ്റ്സ്മാൻമാരെ നിയന്ത്രിക്കാനാകാത്ത ബൗളർമാരും നിരാശപ്പെടുത്തുകയാണ്. മറുഭാഗത്ത് ഉജ്ജ്വല ഫോമിലാണ് കോലിയുടെ ബാംഗ്ലൂർ. സീസണിൽ തോറ്റത് ഒരു കളിയിൽ മാത്രം.

കോലിയും ഡിവില്ലിയേഴ്സും ദേവ്ദത്ത് പടിക്കലും മാക്സ്‍വെല്ലും ഫോമിൽ. ബൗളിങ്ങിലും കാര്യങ്ങൾ ഏറെക്കുറെ ഭദ്രം. ആറ് കളികളിൽ 17 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് ബൗളിങ്ങിൽ കോലിയുടെ തുറുപ്പ്ചീട്ട്. അവസാന കളിയിൽ ഡൽഹിയിൽ നിന്ന് ഒരു റണ്ണിന്റെ ജയം പിടിച്ചെടുത്തതിന്റെ  ആത്മവിശ്വാസവുമായാണ് അവർ ഇന്ന് പഞ്ചാബിനെ നേരിടുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്തനാംകുഴി കോളനി മണ്ണിടിച്ചില്‍ ഭീഷണിയില്‍

0
കോന്നി : മഴശക്തി പ്രാപിക്കുന്നതോടെ പൊന്തനാംകുഴി കോളനി മണ്ണിടിച്ചില്‍ ഭീഷണിയില്‍. റവന്യൂ...

ഗോവയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

0
പനജി: വരുന്ന മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഗോവയില്‍ നീന്തലിന് വിലക്ക്...

മണ്ണീറയിൽ മൺസൂൺ ടൂറിസം സജീവമായി

0
മണ്ണീറ : വേനൽചൂടിൽ മണ്ണീറയിലേക്ക് വരാതിരുന്ന സന്ദർശകർ മഴ കനത്തതോടെ എത്തിത്തുടങ്ങി....

മാസപ്പടി കേസ് : സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഇഡി ഹൈക്കോടതിയില്‍

0
കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ജീവനക്കാ‍ർ നൽകിയ...