Sunday, June 2, 2024 6:04 pm

കെ.ടി ജലീല്‍ ഇഡി ഓഫീസില്‍ ; കുഞ്ഞാലിക്കുട്ടിക്ക് എതിരെ തെളിവ് നല്‍കാനെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ ആർ നഗ‍ർ ബാങ്കിലെ കളളപ്പണ നിക്ഷേപത്തിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ചില തെളിവുകൾ സമർപ്പിക്കാനാണ് ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാ​ഗിൽ 40 വെടിയുണ്ടകൾ ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

0
ചെന്നൈ : നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40...

ശക്തമായ മഴ : ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

0
കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്...

ജൈവവൈവിധ്യ സംരക്ഷണത്തിന് ഹരിത കേരളം പച്ചത്തുരുത്തുകൾ

0
പത്തനംതിട്ട : ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച...

ബാലവേദി മോതിരവയല്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പഠനോപകരണങ്ങളുടെ വിതരണം നടത്തി

0
റാന്നി: ബാലവേദി മോതിരവയല്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പഠനോപകരണങ്ങളുടെ വിതരണവും എസ്.എസ്‌.എല്‍.സി, പ്ലസ്...