Thursday, May 16, 2024 11:06 pm

സുരക്ഷക്കായി ‘ഈ കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം’ ; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ഈ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെ കണ്ടെത്തുക എന്നത് ദുഷ്‌കരമായ ഒരു കാര്യമാണ്. അറിവിനായും മറ്റ് ആവശ്യങ്ങള്‍ക്കും നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് തുറന്നിടുന്ന വാതിലുകള്‍ പലപ്പോഴും ഉപയോക്താക്കളെ കുഴിയിലും ചാടിക്കാറുണ്ട്.

ഹാക്കിങ്ങും സൈബര്‍ കുറ്റകൃത്യങ്ങളും ഓരോ ദിവസവും വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷക്കായി ഉപയോക്താക്കള്‍ പ്രാഥമികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.

സുരക്ഷയുടെ ഭാഗമായി ഗൂഗിള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ ഇവയാണ്

1. വ്യക്തി വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക ഇന്റര്‍നെറ്റില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നമ്മള്‍ വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. പിറന്നാള്‍ ദിവസം, ബാങ്ക് വിവരങ്ങള്‍ തുടങ്ങി നമ്മളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി വിവരങ്ങളും ഇന്റര്‍നെറ്റില്‍ പങ്കുവെക്കാതിരിക്കുക. നമ്മള്‍ അപ്രധാനമാണെന്ന് കരുതുന്ന പലതും ഹാക്കേഴ്‌സിന് പ്രധാനമാണെന്ന് മനസ്സിലാക്കുക.

2. മെസ്സേജുകള്‍ കരുതിയിരിക്കുക ഇ-മെയിലിലോ അല്ലാതെയോ ലഭിക്കുന്ന സ്പാം മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനോ അവര്‍ നല്‍കുന്ന ലിങ്കില്‍ കയറാനോ ശ്രമിക്കരുത്. നമ്മളുടെ ഒരൊറ്റ ക്ലിക്കില്‍ പലപ്പോഴും നമ്മളുടെ വ്യക്തി വിവരങ്ങള്‍ നഷ്ടപ്പെടാം.

3. പാസ്‌വേര്‍ഡുകള്‍ ഇടയ്ക്കിടെ മാറ്റണം നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും പാസ്‌വേര്‍ഡുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് ഉചിതമായ കാര്യമാണ്. അതുപോലെ പെട്ടെന്ന് എല്ലാവര്‍ക്കും കണ്ടെത്താന്‍ സാധിക്കുമെന്ന് നമ്മുക്ക് തന്നെ തോന്നുന്ന പാസ്‌വേര്‍ഡുകള്‍ ഒഴിവാക്കാനും ശ്രമിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയുടെ കാൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
പാലോട് : ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന

0
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന്...

ഇരട്ടയാറിലെ അതിജീവിതയുടെ മരണം : വനിതാ കമ്മിഷന്‍ കേസെടുത്തു

0
തിരുവനന്തപുരം: ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ സ്വമേധയാ കേസ്...

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് മരിച്ചു

0
തൃശൂര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് ദാരുണമരണം. വെള്ളിക്കുളങ്ങര മൂന്നുമുറി...