Saturday, April 27, 2024 10:24 pm

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ സമര നേതാവ് ളാഹ ഗോപാലൻ അന്തരിച്ചു.72 വയസായിരുന്നു. പിന്നോക്ക വിഭാഗത്തിൻ്റെ ഉന്നമനത്തിനും കൃഷി ചെയ്ത് ജീവിക്കുവാൻ ഒരു തരി മണ്ണിന് വേണ്ടി 2007 ഓഗസ്റ്റ് നാലിനാണ് ളാഹ ഗോപാലൻ്റെ നേതൃത്ത്വത്തിൽ ചെങ്ങറയിലെ ഹാരിസൺ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.

ചെങ്ങറ ഭൂസമരം ആരംഭിച്ച് 2007 മുതൽ 2016 വരെ ചെങ്ങറ സമരത്തിന് നേതൃത്വം നൽകിയത് ളാഹ എന്നറിയപ്പെടുന്ന ളാഹ ഗോപാലനായിരുന്നു. സാധുജന വിമോചന സംയുക്ത വേദിയുടെ അമരക്കാരനായ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഭൂസമരം നടന്ന് വന്നത്. പിന്നീട് സമരം ഹാരിസൺ ചെങ്ങറ എസ്റ്റേറ്റിലേക്ക് വ്യാപിച്ചതോടെയാണ് ഭൂസമരം ചെങ്ങറ ഭൂസമരമായി മാറിയത്.

ആ കാലത്ത് അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ നിയന്ത്രിച്ചിരുന്നത് സമര സമിതി നേതാവായ ളാഹ ഗോപാലനായിരുന്നു. ചെങ്ങറ ഭൂസമരം ലോക ശ്രദ്ധയാകർഷിച്ച് പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസൺ എസ്റ്റേറ്റിലെ വിവിധ മേഖലകളിൽ സമര സമിതി പ്രവർത്തകർ കുടിൽ കെട്ടിയതോടെ തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ ളാഹയുടെ നേതൃത്ത്വത്തിൽ ഉള്ള പ്രവർത്തകർ തൊഴിലാളികളെ ഇവിടേക്ക് കയറ്റാതെ വന്നതോടെ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത് വരുകയും സമര ഭൂമിയിലെ പ്രവർത്തകരെ മർദിക്കാൻ തുടങ്ങിയതോടെ സമരഭൂമിക്കുള്ളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ളാഹ ഗോപാലൻ നേതൃത്വം നൽകി.

ഈ സമയം അകത്തും പുറത്തും പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ പോലീസ് ഇടപെടൽ ഉണ്ടായപ്പോൾ ളാഹയുടെ നേതൃത്ത്വത്തിൽ പുതിയ ഒരു സമരത്തിന് അവർ രൂപം കൊടുത്തു. പോലീസ് സമര ഭൂമിയിലേക്ക് എത്തുമെന്ന് അഭ്യൂഹം പരന്നതോടെ ളാഹ ഗോപാലൻ്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം മറ്റൊരു രീതിയിലേക്ക് മാറി. തൊഴിലാളി യൂണിയനുകൾ ചെങ്ങറ സമരത്തെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ ളാഹയുടെ നേതൃത്വത്തിൽ എല്ലാ കൗണ്ടറുകളിലും പുറത്ത് നിന്ന് എത്തുന്നവരെ പരിശോധിച്ച് അകത്തേക്ക് വിടുന്നതും പുതിയ രീതിയായി. അതുകൊണ്ട് തന്നെ ളാഹ എന്ന നേതാവിനെ സമര സമിതി പ്രവർത്തകർ ഭയത്തോടെ കണ്ടിരുന്നതിനാൽ ചെങ്ങറ ഭൂസമരം അച്ചടക്കത്തോടെ കടന്നുപോയി.

സമരത്തിൻ്റെ സംവിധാനം ലംഘിക്കുന്നവരെ സമര ഭൂമിയിൽ നിന്ന് പുറത്താക്കുവാനും ളാഹ മടിച്ചില്ല. എന്നാൽ ശക്തമായ സമരം മുന്നോട്ട് പോകുമ്പോഴാണ് 2016ൽ സമര ഭൂമിയിൽ ചിലർ ചേരിതിരിവുകൾ സൃഷ്ടിച്ച് ളാഹ ഗോപാലനെതിരെ തിരിയുകയും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ളാഹ ഗോപാലൻ ചെങ്ങറ സമര ഭൂമിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതോടെ അച്ചടക്കത്തോടെ നടന്ന ചെങ്ങറ ഭൂസമരത്തിൻ്റെ താളവും തെറ്റി തുടങ്ങി. റിട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ളാഹ ഗോപാലൻ 1950 എപ്രിൽ നാലിന് ആലപ്പുഴ ജില്ലയിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അയ്യപ്പൻ്റെയും ചന്ദ്രമതിയുടെയും നാല് മക്കളിൽ മൂന്നാമനാണ് ഗോപാലൻ. വെട്ടിയാർ എൽ പി സ്കൂളിലും ഇടപ്പോൺ ദേവീ വിലാസം യു പി സ്കൂളിലും ചുനക്കര ഗവൺമെൻ്റ് ഹൈ സ്കുളിലുമായിരുന്നു വിദ്യാഭ്യാസം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജന്‍ – ജാവദേക്കർ കൂടിക്കാഴ്ച ; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി,...

0
ദില്ലി : ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ്...

ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്, പരാതികളിൽ പരിശോധന നടത്താനാണ് സമയമെടുത്തത് ; വിശദീകരണവുമായി ഗവർണർ

0
തിരുവനന്തപുരം : ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം...

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, 2 പശുക്കിടാങ്ങളെ പിടിച്ചു ; സ്ഥലത്ത് പരിശോധന നടത്തി...

0
കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ...