Monday, April 29, 2024 7:14 am

കമ്മല്‍ മോഷ്ടിക്കാന്‍ വയോധികയുടെ ചെവിയറുത്തെടുത്തു ; അസം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വാരത്ത് വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ ചെവിയറുത്തെടുക്കുകയും മര്‍ദിക്കുകയും ചെയ്​ത്​ ​കമ്മലും മറ്റും മോഷ്​ടിച്ച കേസില്‍ അസം സ്വദേശി പിടിയില്‍. അക്രമത്തില്‍ പരിക്കേറ്റ​ വയോധിക പിന്നീട്​ മരണപ്പെട്ടിരുന്നു. അസം ബാര്‍പേട്ട സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മോയിബുല്‍ ഹഖ്​ (25) ആണ് അസമില്‍ പിടിയിലായത്.

വാരം ചതുരക്കിണറിനു സമീപം പി.കെ. ഹൗസില്‍ പുലണ്ട കിഴക്കെ കരമല്‍ ആയിഷയാണ് (71) അക്രമത്തിനിരയായി മരിച്ചത്. സെപ്​തംബര്‍ 23നു പുലര്‍ച്ചെയായിരുന്നു സംഭവം. പ്രഭാത സമസ്​കാരത്തിന്​ അംഗശുദ്ധി വരുത്താന്‍ പുറത്തിറങ്ങിയപ്പോള്‍ മര്‍ദിച്ച്‌​ ചെവി അറുത്തെടുത്ത്​ കമ്മല്‍ കവരുകയായിരുന്നു.

ആയിഷയുടെ ദിനചര്യകള്‍ മനസിലാക്കിയ പ്രതികള്‍ വീട്ടിലെ പൈപ്പിന്റെ വാല്‍വ്​ പുറത്ത്​ നിന്ന്​ പൂട്ടി വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ചിരുന്നു. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടോര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടിയില്ല. തുടര്‍ന്നു വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പിടിച്ചു പറിച്ചു. ഇതിനിടെ ചെവി മുറിഞ്ഞു. ആയിഷക്ക് ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലുമായിരുന്നു ചികിത്സ. ഇവിടെ വെച്ച്‌​ രണ്ടാഴ്ച മുമ്പാണ്​ ഇവര്‍ മരണപ്പെട്ടത്​.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ അസി. കമ്മീഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഇരുപതംഗ പ്രത്യേകാന്വേഷണ സംഘം രൂപവത്​കരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അനേഷണത്തിനൊടുവിലാണ് പ്രതിയെ അസമില്‍ പോയി പിടികൂടിയത്. ഇയാളെ പോലിസ് കണ്ണൂരിലെത്തിച്ചു.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന്​ പോലീസ്​ അറിയിച്ചു. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ബിജു പ്രകാശ്, ചക്കരക്കല്‍ അഡീഷണല്‍ എസ്.ഐ രാജീവന്‍, കണ്ണൂര്‍ ടൗണ്‍ എസ്.ഐമാരായ അനീഷ്, ഹാരിസ്, ഉണ്ണികൃഷ്ണന്‍, യോഗേഷ്, എ.എസ്‌.ഐമാരായ എം. അജയന്‍, രഞ്ജിത്ത്, സജിത്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബാബു പ്രസാദ്, നാസര്‍, സ്‌നേഹഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ വീണ്ടും അപകടം : ഒരാളെ കാണാതായി ; അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

0
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ...

രാഹുലും പ്രിയങ്കയും മത്സരിക്കുമോ ?; അമേഠി -റായ്ബറേലി മണ്ഡലങ്ങളിലെ സസ്പെൻസ് കോൺഗ്രസ് സ്ഥാനാർഥി...

0
ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ...

ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

0
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരസ്യ പരാക്രമം. സംഭവത്തില്‍ ഒരാള്‍ക്ക്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം...

0
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ...