Sunday, May 26, 2024 10:22 am

‘ലോകം എന്തും പറയട്ടെ – അവൾ എന്റേതാണ് ‘ ; വിവാദങ്ങളോട് പ്രതികരിച്ച് മുക്ത

For full experience, Download our mobile application:
Get it on Google Play

വിമർശനങ്ങൾക്ക് മറുപടിയുമായി നടിയും മോഡലുമായ മുക്ത. സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. മുക്തയുടെ നിലപാടിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്റുകളുമായെത്തിയിരുന്നു. ഔദ്യോഗിക പേജിലും ഇത്തരം കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ‘അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… ഒരുപാടു പേർ നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ,’ മുക്ത കുറിച്ചു.

അഞ്ചു വയസുകാരി കിയാരയ്ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നു മുക്ത മറുപടി പറഞ്ഞു. ‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ…ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റിമാൽ ശക്തിപ്രാപിച്ചു ; വിമാനത്താവളം അടച്ചിടും, കൊൽക്കത്തയിലും ഒഡീഷയിലും കനത്ത ജാഗ്രത, റെഡ് അലർട്ട്

0
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച്...

യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം ; ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ

0
കേണിച്ചിറ: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂര്‍...

ഉത്തർപ്രദേശിൽ ട്ര​ക്ക് ബ​സി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം ; 11 പേ​ര്‍ മ​രി​ച്ചു

0
ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ ട്ര​ക്ക് ബ​സി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍...

‘എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു ‘ ; സക്കർബർഗിന് എതിരെ ആരോപണവുമായി മസ്ക്

0
ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് വിവരങ്ങള്‍ (ഡേറ്റ) കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വരൻ എലോൺ...