Sunday, June 16, 2024 5:30 am

പുത്തന്‍ ലക്സ‍സസ് എൽഎക്​സ് വരുന്നൂ​

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ​ ആഡംബര വാഹന വിഭാഗമാണ് ലക്​സസ്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ ലക്സ‍സസ് എൽഎക്​സിന്‍റെ പുതിയ പതിപ്പ്​ വരാനൊരുങ്ങുകയാണ്. ലാൻഡ്ക്രൂസറിലെ​ ടിഎൻജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്​ചറി​ന്റെ അടിസ്ഥാനത്തിലാണ്​ എൽ.എക്​സ്​ നിർമിച്ചിരിക്കുന്നത്​. ബാഹ്യ രൂപകൽപ്പനബോക്​സി ഡിസൈനാണ്​ വാഹനത്തിന്​.

സ്ക്വയർ വീൽ ആർച്ചുകൾ, മുൻവശം വിഴുങ്ങുന്നതരം പടുകൂറ്റൻ ഗ്രില്ല്​, ഇരുവശത്തും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾ എന്നിവ മുന്നിൽ എടുത്തുകാണിക്കുന്നു​. വശങ്ങളിലെ വിൻഡോ ലൈൻ ലാൻഡ്​ ക്രൂസറിന്​​ സമാനമാണെങ്കിലും, എൽഎക്​സിലെ പിൻ ക്വാർട്ടർ വിൻഡോകൾക്ക്​ പരിഷ്​കരിച്ച ഡിസൈൻ നൽകിയിട്ടുണ്ട്​. വാഹനത്തിന് ഹൃദയങ്ങളായി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എൻജിനുമാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് 415 എച്ച്പിയും 650 എൻഎമ്മും രണ്ടാമത്തേത് 305 എച്ച്പിയും 700 എൻഎമ്മും ഉത്പാദിപ്പിക്കും. നേരത്തേ ഉണ്ടായിരുന്ന വി 8 എഞ്ചിനുകളേക്കാൾ കൂടുതൽ ശക്തമാണ്​ പുതിയ പവർ ട്രെയിൻ.

രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാൻഡ് ക്രൂസറിലെ എല്ലാ ഓഫ്-റോഡ് നവീകരണങ്ങളും ഇവിടേയുമുണ്ട്​. ഇതിന് രണ്ട് അറ്റത്തും ഇലക്ട്രോണിക് ലോക്കിങ്​ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, വാഹനം കയറ്റങ്ങളൊക്കെ ഇഴഞ്ഞുകയറുന്ന ക്രാൾ നിയന്ത്രണവും ഇതിന് ലഭിക്കും.ഇന്‍റീരിയറില്‍ ഇരട്ട സ്ക്രീൻ സജ്ജീകരണമുണ്ട്. 12.3 ഇഞ്ച് സ്‌ക്രീൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുകയും 360 ഡിഗ്രി ക്യാമറകൾ പ്രദർശിപ്പിക്കും. താഴെയുള്ള 7.0 ഇഞ്ച്​ സ്​ക്രീനിൽ വിവിധ ഓഫ്-റോഡ് ഡാറ്റയും കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും അറിയാനാകും. താഴത്തെ ഡിസ്പ്ലേ ലംബമായ എയർ-കോൺ വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ലെക്​സസിൽ സെന്റർ കൺസോൾ ലേഔട്ടും പരിഷ്​കരിച്ചു. ലാൻഡ് ക്രൂസർ പോലെ ഇവിടേയും സ്​റ്റാർട്ടർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്​കാനർ ഉണ്ട്. നാല് സീറ്റ് ലേഔട്ടാണ് കാബിനിലെ ഏറ്റവും വലിയ മാറ്റം. പിൻ സീറ്റുകൾ മുഴുനീള സെന്റർ കൺസോൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. സീറ്റുകളിൽ 48 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയും. മുൻ സീറ്റ് ഇലക്​ട്രിക്കായി നീക്കാം. പുറകിലുള്ളവർക്ക് സ്വന്തമായി എൻറർടെയിൻമെൻറ്​ ഡിസ്പ്ലേകളും ലഭിക്കും. സെൻറർ കൺസോളിൽ ടച്ച്‌സ്‌ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഏഴ്​ സീറ്റ്​ ലേ ഔട്ടിലും വാഹനം ലഭ്യമാണ്​.22 ഇഞ്ച് അലോയ് വീലുകളാണ്​. ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിട്ടുള്ള എൽഇഡി ടെയിൽ-ലൈറ്റുകൾ, സാധാരണ ലോഗോയ്ക്ക് പകരം ടെയിൽ ഗേറ്റിൽ ലെക്സസ് ബാഡ്​ജിങ്​, സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള റിയർ ബമ്പർ എന്നിവയാണ് മറ്റ്​ ഡിസൈന്‍ സവിശേഷതകൾ. മെഴ്​സിഡസ് ബെൻസ് ജിഎല്‍എസ്​, ബിഎംഡബ്ല്യു എക്​സ്​ 7 തുടങ്ങിയവരാണ് വിപണിയിലും നിരത്തിലും ഈ മോഡലിന്‍റെ​ എതിരാളികൾ. വാഹനം ഇന്ത്യയില്‍ എത്തുന്ന കാര്യത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...