Friday, May 10, 2024 12:42 am

നടൻ ജോജുവിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും ; മഹിളാ കോൺഗ്രസ് പരാതിയിൽ നടപടി പിന്നീട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ധന വിലവർധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടൻ ജോജു ജോർജ്ജിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും. ഇതിനായി ഇദ്ദേഹത്തെ പോലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ആരൊക്കെയാണ് നടനെ ആക്രമിച്ചതെന്ന് കണ്ടെത്താനാണിത്.

ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഴിതടഞ്ഞതിനും നടൻ ജോജുവിന്റെ കാർ തകർത്തതിനുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുൻ കൊച്ചി മേയർ ടോണി ചമ്മണിയടക്കം കണ്ടാലറിയാവുന്നവരെയാണ് പ്രതി ചേർത്തത്. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇന്ന് ജോജുവിനെ വിളിച്ചുവരുത്തുന്നത്. വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടായെന്നാണ് ജോജുവിന്റെ ആരോപണം.

തന്റെ കാറിന്റെ പുറകിലെ ചില്ല് തകർത്തയാളെ തിരിച്ചറിയാമെന്നും ജോജു പറഞ്ഞിരുന്നു. അതേസമയം മരട് പോലീസ് സ്റ്റേഷനിൽ മഹിളാ കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തിട്ടില്ല. ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പോലീസ് നിലപാട്. ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗത്തിന് ശേഷം തുടർ നടപടികളിൽ കോൺഗ്രസ് തീരുമാനമുണ്ടാകും.

ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പോലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം

0
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം....

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം ; സർക്കുലർ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന്...

മന്ത്രി ഗണേഷ് കുമാ‍ര്‍ കടുപ്പിച്ച് തന്നെ : പരിഷ്‌കാരവുമായി മുന്നോട്ട് ; നാളെ മുതൽ...

0
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്....

തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

0
തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ - തൈക്കാട്...