Monday, April 29, 2024 11:31 pm

ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കാന്‍ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. ശബരിമല തീര്‍ഥാടനവും മറ്റ് ഉത്സവ സീസണുകളും കണക്കിലെടുത്തും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗം പൂര്‍ണമായും തടയുന്നതിന്റെ ഭാഗമായുമാണ് പരിശോധനകളും ബോധവത്സക്കരണവും ശക്തിപ്പെടുത്താന്‍ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചത്. ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി ചെയര്‍പേഴ്സണനായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, സമിതി അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി.

ലഹരിയുടെ വിപത്ത് സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും എതിരെ തദേശ വാര്‍ഡ് തലത്തില്‍ തന്നെ ജനപങ്കാളിത്തത്തോടെ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കണം. കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ഊന്നിയുള്ള പ്രവര്‍ത്തനം ബന്ധപ്പെട്ട തലത്തിലും സമൂഹത്തില്‍ നിന്നും ക്രിയാത്മകമായി ഉണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കി ഇവയുടെ ഉപയോഗം കുറയ്ക്കുന്നതിന് എല്ലാവരും പ്രത്യേക ശ്രദ്ധ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കര പരിപാടികള്‍ ഊര്‍ജ്ജിതമാക്കണം. മദ്യവും മയക്കുമരുന്നുകളും കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതുകൊണ്ട് അറിയാതെ ചെയ്തുപോയതാണെന്ന് പറഞ്ഞ് കുറ്റകൃത്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ അനുവദിക്കില്ല. കുടുംബങ്ങളില്‍ നിന്നുതന്നെ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ സമൂഹം തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വേണുഗോപാലകുറുപ്പ്, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.പ്രദീപ്കുമാര്‍, മദ്യ നിരോധന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വാളകം ജോണ്‍, മദ്യ നിരോധന സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ ഉണ്ണിത്താന്‍, മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി രാജന്‍ പടിയറ, ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ജില്ലാ പ്രസിഡന്റ് രാജമ്മ സദാനന്ദന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് രേണുകഭായി, രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് രവീന്ദ്രന്‍, ഗോപകുമാര്‍, അഷറഫ്, ഷാഹുല്‍ ഹമീദ്, ബിനു തെളളിയില്‍, ശ്യാം തട്ടയില്‍ എ.കെ ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...

മുഖ്യമന്ത്രിയുടെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല : ദില്ലി കോടതി

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം...

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...

കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

0
തിരുവനന്തപുരം : കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി....