Sunday, May 19, 2024 3:53 am

തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പരുക്കേറ്റ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെയര്‍പേഴ്‌സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ നാളുകളായി തൃക്കാക്കര നഗരസഭയില്‍ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. പണക്കിഴി വിവാദത്തിന്റെ തുടര്‍ച്ചയാണിത്. അജണ്ട പാസ്സാക്കി വരുന്നതിനിടയിലാണ് ഇന്ന് പ്രശ്‌നം ഉണ്ടായത്. പണക്കിഴി വിവാദത്തിനിടയിലുണ്ടായ അടിപിടിയില്‍ തകര്‍ന്ന ചെയര്‍പേഴ്‌സന്റെ മുറിയുടെ പുനരുദ്ധാരണത്തിന് വരുന്ന ചിലവ് പാസ്സാക്കാനുള്ള അജണ്ടയാണ് ഇരുപക്ഷവും തമ്മില്‍ അടിപിടിക്ക് കാരണമായത്.

അടിപിടിക്കിടയില്‍ താഴെ വീണ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ തലക്കും മുഖത്തുമാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം ചെയര്‍പേഴ്‌സണ് ഓഫീസിലും പുറത്തും പോലീസ് സംരക്ഷണം അനുവദി ച്ചിട്ടുള്ളതാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിപക്ഷമായ ഇടതു പക്ഷത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപണം ഉണ്ട്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതു വരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജിതാ തങ്കപ്പന്‍ പറഞ്ഞു. അടിപിടിക്കു ശേഷം പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....