Tuesday, May 21, 2024 2:58 pm

സി.പി.എം നേതൃത്വം സ്ഥാപനവല്‍ക്കരിച്ച ഒരു മാഫിയാ സംഘം ; എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സ്ഥാപന വല്‍ക്കരിച്ച ഒരു മാഫിയാ സംഘമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരിന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും പിണറായി ഭരണത്തിന്‍റെ മുഖമുദ്രയാണ്. ദിവസം തോറും നടക്കുന്ന സ്ത്രീപീഡനത്തിലെ മുഖ്യപ്രതികള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണെന്നും സ്ത്രീ സംരക്ഷണ വാഗ്ദാനം ചെയ്ത് അധികാരത്തിലിരിക്കുന്നവര്‍ സ്ത്രീപീഡകരുടെ സംരക്ഷകരായിരിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമതിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, പന്തളം സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തി വ്യാജകാര്‍ഡുകള്‍ നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് തിരുവല്ലാ ഈസ്റ്റ് കോ – ഓപ്പറേറ്റീവ് ബാങ്ക് ഭരണം സി.പിഎം നേതൃത്വം കൈയ്യടക്കിയതെന്ന് ഡി.സി.സി നേതൃയോഗം കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10 നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11 നും സംഘടിപ്പിക്കുന്ന ജന്‍ ജാഗ്രതാ അഭിയാന്‍ പദയാത്ര വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുവല്ലയില്‍ സ്ത്രീപീഡനക്കേസില്‍ പ്രതികളായ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെയും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ യോഗം തീരുമാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള പുലയർ മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ മഹിളാസംഗമം നടന്നു

0
പൂച്ചാക്കൽ : കേരള പുലയർ മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ മഹിളാസംഗമവും പ്ലസ്ടു,...

റെഡ് അലര്‍ട്ട് പിൻവലിച്ചു ; മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് ഉച്ച തിരിഞ്ഞ്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്....

ഗവര്‍ണര്‍ക്ക് തിരിച്ചടി ; കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ നടത്തിയ നാമനിർദ്ദേശം ഹൈക്കോടതി...

0
എറണാകുളം: കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം...

വേനല്‍മഴ പെയ്‌തതോടെ അടൂര്‍ ടൗണ്‍ റോഡില്‍ വെള്ളക്കെട്ട്‌

0
അടൂര്‍ : വേനല്‍മഴ പെയ്‌തതോടെ അടൂര്‍ ടൗണ്‍ റോഡില്‍ വെള്ളക്കെട്ട്‌. അടൂര്‍...