Monday, April 29, 2024 11:37 pm

10 ദിവസത്തിനിടെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്നത്തെ സ്വർണ്ണ വില ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 4460 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ്ണ വില 4460 രൂപ തന്നെയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 4600 രൂപയിലധികം  കുറവുണ്ടായി.

നവംബർ 23 നും 27നും 4505 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില. കഴിഞ്ഞ പത്ത് ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ് ഇന്നത്തേത്.  നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ്ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞ് ഇന്നലെ 4460 രൂപയിലെത്തിയത്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് 35680 രൂപയായിരുന്നു. ഇന്നത്തെ സ്വർണവിലയും പവന് 35680 രൂപയാണ്.

24 കാരറ്റ് വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4865 രൂപയാണ്. ഇന്നത്തെ സ്വർണ വിലയും ഗ്രാമിന് 4865 രൂപയാണ്. അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണ്ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ്ണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണ്ണ വിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണ്ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണ്ണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ്ണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണ്ണ വിലയിൽ  വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണ്ണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണ്ണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...

മുഖ്യമന്ത്രിയുടെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല : ദില്ലി കോടതി

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം...

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...