Saturday, May 18, 2024 10:41 am

ജനകീയമായ പ്രക്രിയയായി ഡിജിറ്റല്‍ സര്‍വേയെ മാറ്റണം ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനകീയമായ പ്രക്രിയയായി പത്തനംതിട്ട ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയെ മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനവും പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. പരാതിരഹിതമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിക്കണം. സ്ഥലം സ്വന്തമായുള്ള എല്ലാവര്‍ക്കും വ്യക്തമായ രേഖ നല്‍കുകയാണു ലക്ഷ്യം. സംസ്ഥാനത്തെ 1550 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ നടത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. സര്‍വേ മാപ്പിങ് പൂര്‍ണ്ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിക്കും.

ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണു ഡിജിറ്റല്‍ സര്‍വേ നടപ്പിലാകുക. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ എന്നീ വില്ലേജുകളിലുമാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണു നടത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു. എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ ഷൈന്‍, സര്‍വേ ഡയറക്ടര്‍ സാംബശിവ റാവു, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ബി സിന്ധു, സര്‍വേ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പുഷ്പ, ഡ്രോണ്‍ സര്‍വേ നോഡല്‍ ഓഫീസര്‍ സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൂസ്റ്റണില്‍ വീശിയടിച്ച് കൊടുങ്കാറ്റ് ; നാല് മരണം, കനത്ത നാശനഷ്ടം

0
ഹൂസ്റ്റണ്‍: അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണെ തകര്‍ത്ത് തരിപ്പണമാക്കി കൊടുങ്കാറ്റ്....

ശബരിമലയില്‍ തീർത്ഥാടകർക്ക് വിശ്രമിക്കാൻ മൂന്നിടത്ത് പന്തലൊരുക്കും

0
പത്തനംതിട്ട : തീർത്ഥാടനകാലത്ത് വിരിവയ്ക്കാനും വിശ്രമിക്കാനും മതിയായ സൗകര്യമില്ലാത്തത് മൂലമുള്ള തീർത്ഥാടകരുടെ...

ഗാർഹിക പീഡനം : പോലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്...

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റി സുരക്ഷാ പദ്ധതി ...

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്...