Wednesday, May 8, 2024 3:13 pm

13 ​കാ​ര​നെ ഓ​ട്ടോ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ; മൂ​ന്നംഗ സംഘത്തെ നാട്ടുകാര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി

For full experience, Download our mobile application:
Get it on Google Play

ഉ​ദു​മ : തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള്ളി​യി​ല്‍ നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 13 ​കാ​ര​നെ ഓ​ട്ടോ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ മൂ​ന്നംഗ സംഘത്തെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ഉ​ദു​മ ഈ​ച്ചി​ലി​ങ്കാ​ലി​ലാണ് സംഭവം. കു​ട്ടി​യെ പി​ടി​ച്ച്‌ ഓ​ട്ടോ​യി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓടി രക്ഷപെട്ട കുട്ടി വീ​ട്ടി​ല്‍ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഉ​ദു​മ വി​ല്ലേ​ജ് ഓ​ഫി​സി​ന് പി​റ​കു​വ​ശ​ത്തെ ഇ​ട​വ​ഴി​യി​ല്‍ ഓ​ട്ടോ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് ഓ​ട്ടോ​യി​ലു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​ര്‍ നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യി. ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വും കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യാ​യ, ഉ​ദു​മ റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ രാ​ത്രി​കാ​ല മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ ബേ​ക്ക​ല്‍ പോ​ലീ​സ് ര​ണ്ടു​പേ​രെ​യും ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി​പ്പോ​യ ആ​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ രാ​ത്രി വൈ​കി ഉ​ദു​മ​യി​ലെ ഒ​രു ബി​ല്‍ഡി​ങ്ങി​നു​മു​ക​ളി​ല്‍ ഒ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​യാ​ളെ​യും പോ​ലീ​സി​ന് കൈ​മാ​റി. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം ന​ട​ന്ന പ്ര​ദേ​ശം മേ​ല്‍പ​റ​മ്പ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ പ്ര​തി​ക​ളെ മേ​ല്‍പ​റ​മ്പ് പോലീ​സി​ന് കൈ​മാ​റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവ്

0
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവായി. സംസ്ഥാന-...

‘ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു’ ; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്നും ആക്ടിങ് പ്രസിഡന്റായ...

സിദ്ധാർത്ഥന്റെ മരണം ; പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന...

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്

0
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത്...