Monday, May 20, 2024 10:11 pm

ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റാകും. അവിശ്വാസം കൊണ്ടുവന്ന എല്‍ഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗില്‍ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്. ഇവിടെ സിപിഐയും സിപിഐഎമ്മും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രഅംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വാര്‍ഡുകളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്.

സ്വതന്ത്രയെ ഒപ്പം നിര്‍ത്തി ഇരുമുന്നണികളും ശ്രമിച്ചിരുന്നെങ്കിലും അവര്‍ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. പിന്നീട് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസം ചര്‍ച്ചക്കെടുത്ത സമയത്ത് സ്വതന്ത്ര എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം...

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്

0
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്. എട്ട്...

പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

0
കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം...

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ് ; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ...