Sunday, May 5, 2024 9:48 am

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി. അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് മാധ്യമങ്ങളോട് പറഞ്ഞു

സില്‍വര്‍ ലൈനില്‍ ഒരു കിലോമീറ്റര്‍ യാത്രക്ക് ഏതാണ്ട് 3 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി യൂണിറ്റിന് 6 രൂപ കണക്കാക്കിയാണ് ഇത് തയ്യാറാക്കിയത്. കെഎസ്ഇബി ഇപ്പോള്‍ യൂണിറ്റിന് 2.44 രൂപക്ക് സോളാര്‍ സംരഭകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ശരാശരി 3.50 രൂപക്ക് ഹരിത വൈദ്യുതി ലഭിച്ചാല്‍ സില്‍വര്‍ ലൈനിന്‍റെ ഇലക്ട്രിക് ട്രാക്ഷന്‍ ഭദ്രമാക്കാം. അണക്കെട്ടുകളില്‍ ഫ്ളോടിടംഗ് സോളാര്‍ പ്ളാന്‍റുകള്‍ തുടങ്ങാനുള്ള പദ്ധതിയില്‍ സഹകരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഹരിത വൈദ്യുതി ഉറപ്പാക്കാം.

സില്‍വര്‍ ലൈന്‍പദ്ധതി യാഥാര്‍ത്ഥ്യമായല്‍ 300 മില്ല്യണ്‍ യൂണിറ്റ് ഊര്‍ജ്ജം വേണ്ടിവരും. 5 വര്‍ഷം കൊണ്ട ഇത് 500 മില്ല്യണ്‍ യൂണിറ്റായി ഉയരുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത റെയില്‍വേ സംവിധാനത്തെ അപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും ഹരിത വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ട്രെയിനുകളുടെ ട്രാക്ഷന്‍ 25 കിലോവോള്‍ട്ട് എസി ദ്വിമുഖ സര്‍ക്യൂട്ടുകള്‍ വഴി ക്രമീകരിക്കും. ട്രാക്ഷന് വൈദ്യുതി നല്‍കാന്‍ 8 പ്രത്യേക സബ്സ്റ്റേഷനുകള്‍ വേണ്ടിവരും. ഏറ്റവും ചെലവ് കുറഞ്ഞ ഹരിത വൈദ്യുതി ലഭ്യമാക്കാന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനും സന്നദ്ധമാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമ്മർ ബാസ്‌ക്കറ്റ്‌ ബോള്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു

0
തിരുവല്ല :  വൈ.എം.സി.എയുടെയും പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷന്‍റെയും നേതൃത്വത്തിലുള്ള സമ്മർ...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

0
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ...

രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി ; ആരോപണവുമായി ബിജെപി നേതാവും മുൻ എംപിയുമായ എൽആർ...

0
ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ...

പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെമ്മാനി നിവാസികൾ മലയാലപ്പുഴ വില്ലേജ് ഓഫീസർക്ക്‌...

0
കോന്നി : മലയാലപ്പുഴ വില്ലേജിലെ ചെമ്മാനിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന്...