Sunday, May 5, 2024 4:53 pm

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ വീട്ടില്‍ എത്തിയത്. വീട് അടച്ചു കിടന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് സംഘം അകത്തു പ്രവേശിച്ചത്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ഏതുതരത്തിലുള്ള പരിശോധന നടക്കുമെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് കേസ് വീണ്ടും സജീവമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നതിന് പണം കൊടുത്ത് സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. തന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്ര കുമാര്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ അടക്കം തെളിവുകള്‍ നേരത്തെ കൊടുത്തിരുന്നു. കേസില്‍ താന്‍ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ്.

ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അപായപ്പെടുത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. നടനെതിരെ ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരും. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ അതിനായി മുന്നോട്ട് വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ഒപ്പം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. വധഭീഷണി, ഗൂഢാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

0
നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ...

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...