Tuesday, April 30, 2024 10:50 pm

രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം : നാഗ ചൈതന്യ

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ. രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്ന് നടൻ പറയുന്നു.

‘പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. ഞങ്ങൾ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ നല്ല തീരുമാനമായിരുന്നു അത്’, നാ​ഗചൈതന്യ പറഞ്ഞു. ‘ബംഗാർരാജു’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

2017ലായിരുന്നു സാമന്ത- നാ​ഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെ സാമന്തയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

“വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു.

ഒരു ഡിവോഴ്സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം മുന്‍പേ ഉള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റെന്തെങ്കിലുമോ ഞാന്‍ അനുവദിച്ചുകൊടുക്കില്ല. എന്നെ തകര്‍ക്കട്ടെ”, എന്നായിരുന്നു ഇവയ്ക്ക് സാമന്ത നൽകിയ മറുപടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സേലത്ത് ബസ് അപകടം ; 6 മരണം, 50 പേർക്ക് പരുക്ക്

0
തമിഴ്നാട് : സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക്...

‘പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവും, മുസ്ലിങ്ങള്‍ക്ക് മാത്രമല്ല’ ; മോദിയ്‌ക്കെതിരെ ഖര്‍ഗെ

0
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ മംഗലസൂത്രത്തെയും മുസ്‌ലിങ്ങളെയും വിഷയമാക്കുന്നതില്‍...

രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

0
രാജസ്ഥാൻ : കോട്ടയില്‍ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ധോല്‍പൂർ...

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന്...