Saturday, May 18, 2024 11:29 pm

ഉത്തരാഖണ്ഡിൽ പഴയ നോട്ടുമായി ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഹരിദ്വാറിൽ നടത്തിയ റെയ്‌ഡിൽ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറൻസിയുമായി 6 പേരെ പിടികൂടി. പ്രതികളിൽ മൂന്ന് പേർ ഹരിദ്വാറിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്ടിഎഫ് സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 നാണ്.

നേരത്തെ ഉത്തർപ്രദേശ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് കാൺപൂരിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടർന്ന് ആദായ നികുതി അന്വേഷണ ഡയറക്ടറേറ്റ് സംഘവും സ്ഥലത്തെത്തിയിരുന്നു. രാജ് ഫ്രോസൺ പ്രൊഡക്ട്‌സ് എന്ന കമ്പനിയുടേതാണ് പണമെന്ന് പിടിയിലായ ഡ്രൈവർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാങ്ങളിൽ വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....

അതിശക്തമായ മഴയ്ക്ക് സാധ്യത ; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്...