Tuesday, April 30, 2024 8:22 pm

കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാതല പരിശീലനം കോഴഞ്ചേരി വൈഎംസിഎ ഹാളില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച പരിപാടി പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലയില്‍ നിന്നും 100 പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയിലൂടെ മറ്റു കര്‍ഷകരിലേക്കും പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ.കെ സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിന്നുള്ള വിഷയവിദഗ്ധര്‍ ഡോ.സി.കെ പീതാംബരന്‍, ഡോ.സി.കെ ഷാജു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രതിനിധി ഡോ.ടി.എ സുരേഷ്, പത്തനംതിട്ട ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, അസിസ്റ്റന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ എസ്.അരുന്ധതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ് ; മെയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും

0
തിരുവനന്തപുരം : നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം...

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ; ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച...

0
തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍...

ടി20 ലോകകപ്പ് : ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

0
ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും. എയ്ഡന്‍...

കോന്നി ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ കൊടിയേറി

0
കോന്നി : ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി....