Sunday, May 5, 2024 3:02 pm

ലൈഫ് മിഷന്‍ അപേക്ഷകരില്‍ വ്യാജന്മാര്‍ ; പി.പി സുമോദ് എംഎല്‍എയുടെ ജാതിവിവരങ്ങള്‍ രണ്ട് അപേക്ഷകളില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജില്ലയില്‍ ലൈഫ് മിഷന്‍ അപേക്ഷകരില്‍ വ്യാജന്മാര്‍ വ്യാപകമായി കടന്നുകൂടിയെന്ന് കണ്ടെത്തല്‍. പട്ടിത്തറ പ‍ഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം 11 ആളുകള്‍ വ്യാജരേഖ സമര്‍പ്പിച്ചതായി തെളിഞ്ഞു. പി.പി സുമോദ് എംഎല്‍എയുടെ ജാതിവിവരങ്ങളാണു രണ്ട് അപേക്ഷകളില്‍ ഉപയോഗിച്ചിട്ടുള്ളത്. മരിച്ചവരുടെ പേരില്‍ നേരത്തേ ക്ഷേമ പെന്‍ഷന് അപേക്ഷ തയാറാക്കിയെന്ന് കണ്ടെത്തിയ ഇടത് അംഗത്തിന്റെ വാര്‍ഡിലാണ് പുതിയ തട്ടിപ്പിനുള്ള ശ്രമം. രണ്ട് അപേക്ഷകരുടെ നമ്പരില്‍ തെളിയുന്നത് തരൂര്‍ എംഎല്‍എ പി.പി സുമോദിന്റെ ജാതി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍. സുമോദ് നേരത്തേ നല്‍കിയ വിവരങ്ങള്‍ കംപ്യൂട്ടര്‍ സെന്റര്‍ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വിവരങ്ങള്‍ ചേര്‍ത്തത് ആലൂരിലെ കംപ്യൂട്ടര്‍ സെന്ററിലാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തേ കരുതിയിരുന്ന ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ അപേക്ഷയിലും മാറ്റിമാറ്റി ഉള്‍പ്പെടുത്തുകയായിരുന്നു. സംശയം തോന്നിയ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബാര്‍കോഡ് സ്കാന്‍ ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇതേ വാര്‍ഡില്‍ നേരത്തേ മരിച്ചവരുടെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യം നേടാനുള്ള ശ്രമമുണ്ടായിരുന്നു. കലക്ടര്‍ ഇടപെട്ടാണു തടഞ്ഞത്. ഒരു വാര്‍ഡിലെ മാത്രം ക്രമക്കേടുകള്‍ ഇത്തരത്തിലെങ്കില്‍ മറ്റിടങ്ങളിലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസിനും പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ! ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍...

പേരയ്ക്ക മടിക്കാതെ കഴിച്ചോളൂ ; ഔഷധഗുണമേറെയുണ്ട്

0
വലുപ്പത്തില്‍ ആപ്പിളിനോളമില്ലെങ്കിലും അതിലേറെ പോഷകഗുണങ്ങളുണ്ട് പേരയ്ക്കയ്ക്ക്. നല്ലപോലെ വിളഞ്ഞ പേരയ്ക്കയില്‍ ജീവകം...

തിരൂരിൽ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി ; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക്...

0
മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2...

മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവ്

0
പ്രതാപ് പൂരി: ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും....