Friday, May 3, 2024 4:12 pm

ചെങ്ങറ വ്യൂ പോയിന്റിൽ സന്ദർശക തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കൽ കുമ്പളാം പൊയ്ക റോഡിൽ കാടുപിടിച്ച് മാലിന്യ കൂമ്പരമായിരുന്ന സ്ഥലം ആരെയും ആകർഷിക്കുന്ന തരത്തിൽ വിശ്രമ കേന്ദ്രമാക്കിയതിൽ ചങ്ക് ബ്രദഴ്സ് എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പങ്ക് ചെറുതല്ല. ചെങ്ങറ റേഷൻകട പടിക്കും അമ്പലം ജഗ്ഷനും ഇടയിലുള്ള വ്യൂ പോയിന്റിലെ റോഡരുകിൽ ആണ് യുവാക്കൾ വിശ്രമ സ്ഥലമൊരുക്കിയത്. ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടത്തിലെ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ് വ്യൂ പോയിന്റ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തോളമെടുത്തു ഈ ചെറുപ്പക്കാരുടെ ദൗത്യം പൂർത്തിയാക്കാൻ. ഐ ലവ് ചെങ്ങറ എന്ന വലിയ എഴുത്തും ആളുകളെ ആകർഷിക്കുന്നുണ്ട്. ഐ ലവ് പത്തനംതിട്ട, ഐ ലവ് കോന്നി കോന്നി എന്നീ പേരുകൾ ആയിരുന്നു സ്ഥലത്തിന് ഇടാൻ ഇവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തിയത്. എന്നാൽ ആ പ്രദേശത്തിന്റെ പേരിൽ തന്നെ അറിയപ്പെടാൻ ഐ ലവ് ചെങ്ങറ എന്ന പേരിടുകയായിരുന്നു എന്ന് ഈ ചെറുപ്പക്കാർ പറയുന്നു. ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും കണയുടെ ഇലകൾ കൊണ്ട് നിർമിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിർമിച്ച ഓപ്പൺ എയർ ഇരിപ്പടവും നാട്ടുകാർക്കും സഞ്ചാരികൾക്കും കൗതുകമായി മാറുകയാണ്.

വ്യൂ പോയിന്റിലെ കുടിലുകളിൽ നിന്നും നോക്കിയാൽ ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടങ്ങൾക്കപ്പുറം കോന്നി വനം ഡിവിഷനിലെ വനമേഖലകളും വിദൂരതയിൽ കാണാം. ഊട്ടിയെയും മൂന്നാറിനെയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ കോടമഞ്ഞു പെയ്യുന്ന മലനിരകളുടെ കാഴ്ച്ചകൾ. ഇവിടെ വിളയുന്ന കൈതച്ചക്കകൾ ഗൾഫ്, യുറോപ്പിയൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇവിടെ എപ്പോഴും മയിലുകളെയും കാണാം.

മലമടക്കുകളിലെ ചെറുതോടുകൾ അച്ചൻകോവിലാറിന്റെ കൈവഴികളാണ് മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകൾ ചിത്രികരിക്കുന്നവർക്കും വിവാഹ ആൽബങ്ങൾ ചിത്രികരിക്കുന്നവരുടെയും ഇഷ്ട് ലൊക്കേഷനായി മാറുകയാണീ പ്രദേശം. പ്രകൃതി ദത്ത വസ്തുക്കളായ മുള, ഓല, കണയുടെ ഇല, പുല്ല് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം കുടിലുനുള്ളിൻ റാന്തൽ വിളക്കുമുണ്ട്

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികാഘോഷം സംഘടിപ്പിക്കും

0
ജിദ്ദ : കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു...

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...