Friday, May 3, 2024 11:14 pm

കോന്നി എം.എൽ.എയുടെ കരുതൽ ഭവന പദ്ധതി : നിർമ്മാണം പൂർത്തിയാക്കിയ രണ്ടാമത്തെ വീട് നാളെ കൈമാറും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീട് നാളെ കുടുംബാംഗങ്ങൾക്ക് കൈമാറും. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമ്മിച്ച് കൈമാറുന്നത്. കിടപ്പുമുറികളോടുകൂടിയ വീട് 6 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. വാഴമുട്ടം നാഷണല്‍ സ്ക്കൂള്‍ മാനേജ്മെന്റാണ് വീട് സ്പോൺസർ ചെയ്തത്.

കോന്നി നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് സഹായ സന്നദ്ധരായ സുമനസ്സുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വീടു നിർമ്മിച്ചു നൽകുന്നതാണ് കരുതൽ ഭവന പദ്ധതി. ചടങ്ങിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍.മോഹനനന്‍ നായര്‍ ബ്ലോക്ക് മെമ്പര്‍ പ്രസന്നാ രാജന്‍, വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി, നാഷണല്‍ സ്ക്കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത് തുടങ്ങിയവർ പ്രസംഗിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

0
ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം...

സമീപ വർഷങ്ങളിൽ ബിജെപി സർക്കാരിന്റെ കീഴിൽ രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ നല്ലതായിരുന്നില്ല ; ശശി...

0
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ....

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

0
മലപ്പുറം : പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച...

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല...