Wednesday, May 1, 2024 6:36 pm

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് പ്രേംകുമാറിന്റെ നിയമനം. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻ​ഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.

1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിലും തൃശൂരിലും വയലില്‍ വൻ തീപിടുത്തം ; ഏക്കറുകണക്കിന് ഭൂമിയില്‍ തീ പടര്‍ന്നു

0
തിരുവനന്തപുരം: കണ്ണൂരിലും തൃശൂരിലും വയലുകളില്‍ വൻ തീപിടുത്തം. ഏക്കറുകണക്കിന് ഭൂമിയിലാണ് തീ...

രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി

0
തൃശൂര്‍: ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ...

സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ടയില്‍ മെയ് ദിന റാലി നടത്തി

0
പത്തനംതിട്ട: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍...

കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു ; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി...