Monday, April 29, 2024 10:52 pm

ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ന്റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​രം സ​ര്‍​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ന്റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​രം സ​ര്‍​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്നു. സ്വ​കാ​ര്യ – സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്. ഹൈ​കോ​ട​തി​യി​ല്‍ ശി​രോ​വ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ വാ​ദം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ല്‍​കാ​നാ​ണ്​ വി​വ​ര​ശേ​ഖ​ര​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന്യാ​യീ​ക​ര​ണം. ശി​രോ​വ​സ്ത്രം നി​ഷേ​ധി​ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്ന്​ വീ​ട്ടി​​ലേ​ക്ക്​ മ​ട​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ്​ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു പ്രൈ​മ​റി ആ​ന്‍​ഡ്​ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബി​സി. നാ​ഗേ​ഷി​ന്റെ പ്ര​തി​ക​ര​ണം.

എ​ന്നാ​ല്‍, ശി​രോ​വ​സ്​​ത്ര സ​മ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​സ്​​ലിം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രാ​തി​നി​ധ്യം ക​ണ​ക്കാ​ക്കി കോ​ള​ജു​ക​ളെ സെ​ന്‍​സി​റ്റി​വ്​ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ വി​വ​രം. ഹൈ​​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്​ പി​ന്നാ​ലെ ശി​രോ​വ​സ്ത്ര​ത്തി​ന്റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ 14 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 162 വി​ദ്യാ​ര്‍​ഥി​ക​ളെ വീ​ട്ടി​ലേ​ക്ക്​ മ​ട​ക്കി​യ​താ​യാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ക​ണ​ക്ക്. അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തെ ചു​രു​ക്കി​ക്കാ​ട്ടു​ന്ന​താ​ണ്​​ സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

0
തിരുവനന്തപുരം : കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി....

വീണ്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപനവുമായി ഗൂഗിള്‍ ; ‘ജൂണ്‍ 23 മുതല്‍ ഗൂഗിള്‍ പോഡ്കാസ്റ്റ് പ്രവര്‍ത്തിക്കില്ല’

0
നിലവില്‍ നിരവധി സേവനങ്ങള്‍ ഗൂഗിളിന്റെതായി ഉണ്ട്. പുതിയ ഉല്പന്നങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും...

സംസ്ഥാനത്ത് ആകെ 71.27 % പോളിങ് ; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

0
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ദിനത്തില്‍ 71.27 ശതമാനം...

ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല ; മാറ്റി നിർത്തുമെന്ന് സിഎംഡി

0
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ...