Wednesday, May 1, 2024 6:02 pm

മികവിന്റെ വഴികള്‍ പരിപാടിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടിയായ മികവിന്റെ വഴികള്‍ ഉജ്ജ്വലം 2022ന് തുടക്കമായി. ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.മിനികുമാരി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു.

ജില്ലയിലെ അന്‍പതില്‍ അധികം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടികളുടെ അവതരണവും ചര്‍ച്ചയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും യോഗത്തില്‍ നടന്നു. വെണ്ണിക്കുളം എഇഒ സുധാകരന്‍ ചന്ദ്രോത്ത്, മല്ലപ്പള്ളി എഇഒ എം.ആര്‍ സുരേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാ റാണി, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ കെ.കെ ദേവി, പി.വി ശുഭ എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ടയില്‍ മെയ് ദിന റാലി നടത്തി

0
പത്തനംതിട്ട: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍...

കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു ; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി...

ടെസ്റ്റുകൾ ബഹിഷ്‌കരിക്കും ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ

0
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂളുകൾ....

തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
മണ്ണുത്തി: തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ...