Wednesday, May 1, 2024 12:17 pm

ഇന്ത്യക്കെതിരായ പരാമര്‍ശം ; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരിലാണ് വിമര്‍ശനം. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരാമര്‍ശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് പാകിസ്ഥാനില്‍ നടന്നത്. കശ്‍മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ യോഗത്തിലെ പ്രസ്‍താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയില്‍ ഒ.ഐ.സിയുടെയും അതിനെ കബളിപ്പിക്കുന്ന പാകിസ്ഥാന്റെയും അപ്രസക്തിയാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.

‘വസ്‍തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്‍താവനകള്‍. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാകിസ്ഥാനില്‍ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്‍താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി’. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സല്‍പ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇത്തവണ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും ചെയ്‍തു. ഇതാദ്യമായാണ് ഒ.ഐ.സി യോഗത്തില്‍ ചൈനീസ് പ്രതിനിധി അതിഥിയായി പങ്കെടുക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ; രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

0
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി....

കൊതിപ്പിക്കും വില ; മഹീന്ദ്രയുടെ ഈ കിടുക്കൻ എസ്‌യുവി പുറത്തിറങ്ങി

0
മഹീന്ദ്ര XUV 3XO, XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വളരെയധികം പരിഷ്‌കരിച്ച പതിപ്പ്,...

കിച്ചൻ – കം – സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

0
പുല്ലാട് : കിച്ചൻ-കം-സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ ; കടത്തിയത് 56 ലക്ഷം രൂപയുടെ...

0
കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും...