Tuesday, April 30, 2024 11:37 pm

എസ്. ബി.ഐ ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പിനികളുമായി കരാര്‍ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പിനി (എച്ച്‌.എഫ്‌.സി)കളുമായി സഹ വായ്പാ കരാറിലെത്തി. പി.എന്‍.ബി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, ഐ.ഐ.എഫ്‌.എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ശ്രീറാം ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, എഡല്‍വീസ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ എസ്.ബി.ഐ ചെയര്‍മാന്‍ ദിനേശ് ഖാര കരാര്‍ ഒപ്പുവെച്ച്‌ എച്ച്‌.എഫ്‌.സി മേധാവികള്‍ക്ക് കൈമാറി. എസ്.ബി.ഐ മാനേജിങ് ഡയറക്ടര്‍ ചല്ല ശ്രീനിവാസുലു ഷെട്ടി, എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ (ആര്‍ബി) സലോനി നാരായണ്‍, എസ്ബിഐ സിജിഎം (ആര്‍ഇ) മഹേഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വായ്പാ സേവനങ്ങള്‍ക്കായി പരിഗണിക്കപ്പെടാതെ പോകുന്നതും വേണ്ടത്ര വായ്പ ലഭ്യമല്ലാത്തതുമായ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക്, ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം, ഭവന വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്.

ഈ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എസ്ബിഐ കൂടുതല്‍ എച്ച്‌എഫ്‌സികളുമായി സഹ-വായ്പാ സഹകരണത്തിന് ശ്രമിക്കുകയുമാണ്. ഈ സഹകരണം ബാങ്ക് ലക്ഷ്യമിടുന്നതുപോലെ വായ്പാ വിതരണ ശൃംഖല വായ്പാ സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത ദുര്‍ബല വിഭാഗങ്ങളിലേക്ക് കൂടുതല്‍ വിപുലപ്പെടുത്താനും 2024ല്‍ എല്ലാവര്‍ക്കും വീട് എന്ന കാഴചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി ഒത്തു ചേര്‍ന്ന്, ഇന്ത്യയില്‍ ചെറിയ വീടുകള്‍ വാങ്ങുന്നവര്‍ക്ക് താങ്ങാവുന്ന വായ്പ ലഭ്യമാക്കാനും സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...

കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍

0
മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി...

നവകേരള ബസ് സര്‍വീസ് : പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

0
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച...