Tuesday, April 30, 2024 11:32 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം മെയ് ഏഴിന് രാവിലെ 10.30 ന് ഓണ്‍ലൈനായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. എം.എല്‍.എമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഓഫീസ് മേധാവികള്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

സ്‌പോട്ട് രജിസ്‌ട്രേഷന്‍
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. കണ്‍സ്യൂമര്‍ നമ്പരുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക് ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയും രജിസ് ട്രേഷന്‍ നടത്താം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുളളത്. 227 മെഗാ വാട്ടിനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതില്‍ സാങ്കേതികമായി 100 മെഗാ വാട്ട് ശേഷിയുളള നിലയങ്ങള്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിയുക. ദിദ്വിന സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കൂടുതല്‍ അപേക്ഷകരെ കണ്ടെത്തും.

പലിശ ഒഴിവാക്കി ആര്‍.ആര്‍ കേസുകള്‍ തീര്‍പ്പാക്കും
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച കേസുകളില്‍ പലിശ ഒഴിവാക്കി തീര്‍പ്പാക്കുന്നു. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.

സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം വ്യാഴാഴ്ച
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം മെയ് 5 രാവിലെ 11 ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് സുഭിക്ഷ ഹോട്ടല്‍. കോന്നി താലൂക്ക് തല ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി പുഷ്പവല്ലി അധ്യക്ഷത വഹിക്കും.

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ താത്കാലിക നിയമനം
കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ താത്കാലിക വേതന അടിസ്ഥാനത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, ഐ.ഐ.എച്ച്.ടി കളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ഐ.എച്ച്.ടി കണ്ണൂര്‍-ബാലരാമപുരം സെന്ററുകളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാബ്രിക്ക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹാന്‍ഡ്‌ലൂം ഉത്പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ, തപാല്‍ വഴിയോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ കവറിന് പുറത്ത് ക്യൂ.സി.ഐ മാര്‍ക്കുള്ള അപേക്ഷ എന്ന് എഴുതണം. അവസാന തീയതി മെയ് 13. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0497-2835390.

പബ്ലിക് ഹിയറിങ് നടത്തി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പഞ്ചായത്തു ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ഓഡിറ്റ് ബി ആര്‍ പി ധനല്‍, ഉദ്യോഗസ്ഥരായ രതീഷ് ,ലതിക ,ജിജി എന്നിവര്‍ തൊഴിലാളികളില്‍ നിന്നും പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...

കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍

0
മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി...

നവകേരള ബസ് സര്‍വീസ് : പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

0
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച...

പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

0
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ്...