Saturday, May 4, 2024 12:32 am

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല ; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്പളം നൽകാനായി വായ്പയെടുക്കാനുള്ള മാനേജ്മെന്റ് നടപടിയും ഇഴയുകയാണ്.

പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്നു പണിമുടക്ക് പിൻവലിക്കാൻ ഗതാഗത മന്ത്രി മുന്നോട്ട് വെച്ച വാഗ്ദാനം. സിഐടിയു യൂണിയൻ മന്ത്രിയെ വിശ്വസിച്ച് പണിമുടക്കിൽ നിന്ന് പിന്മാറി. മറ്റു യൂണിയനുകൾ പണിമുടക്കി. പക്ഷേ, ജീവനക്കാർക്ക് ഇന്നും ശമ്പളം ലഭിക്കില്ല. ആറാം തീയതിയിലെ പണിമുടക്ക് ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് ഇപ്പോഴത്തെ ന്യായീകരണം. ഇതോടെ മാനേജ്മെന്റിന് ഒപ്പം നിന്ന സിഐടിയുവും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കിയതിന്റെ പേരിൽ വൈരാഗ്യ ബുദ്ധിയോടെ മാനേജ്മെന്റ് പെരുമാറരുതെന്നും പത്തിന് ശമ്പളം നൽകാമെന്ന ധാരണയിലായിരുന്നു പണിമുടക്കിൽ നിന്ന് വിട്ടു നിന്നതെന്നും സിഐടിയു പ്രസ്താവനയിൽ അറിയിച്ചു.

പണിമുടക്കിൽ കോർപ്പറേഷന് നാലേകാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് വാദം. ശമ്പളത്തിനായി കെടിഡിഎഫ്സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ സമയമെടുക്കും. സർക്കാർ 30 കോടിക്ക് പുറമെ അധിക ധനസഹായം അന്യവദിക്കുകയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ശമ്പള വിതരണം ഇരുപതാം തീയതിയോട് അടുക്കുമെന്നാണ് മാനേജ്‌മെന്റ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...