Friday, May 17, 2024 12:06 pm

വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച്‌ സൗഹൃദം സ്ഥാപിച്ച്‌ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച്‌ സൗഹൃദം സ്ഥാപിച്ച്‌ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. പുളിമാത്ത് മണ്ണാര്‍ക്കോണം ലാല്‍ ഭവനില്‍ ശ്യാമിനെയാണ് (32) കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 5ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച്‌ സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ആള്‍ അല്ലെന്ന് മനസിലാക്കിയ പെണ്‍കുട്ടി കാറില്‍ വച്ച്‌ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഭീഷണിപ്പെടുത്തി കുട്ടിയുടെ ഫോണ്‍ വാങ്ങിവച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയും രക്ഷിതാക്കളും കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാം അറസ്റ്റിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ വി ഗോപിനാഥിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ ഐ.എസ്.എച്ച്‌.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായര്‍, സത്യദാസ്, സി.പി.ഒമാരായ സജീദ് ശ്രീരാജ്, മഹേഷ്, ഷിജു, സജന, ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു ; വക്കീൽ ഫീസ് 1.65 കോടി രൂപ...

0
റിയാദ് : റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന്...

ഇടതുപക്ഷത്തിന് ഇണങ്ങാത്ത ജീവിതശൈലി : മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ

0
ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് ഫോർവേഡ്...

കാ​സ​ര്‍­​ഗോ­​ട്ട് ഹോ­​സ്­​റ്റ​ല്‍ മു­​റി­​യി​ല്‍ വി­​ദ്യാ​ര്‍­​ഥിയെ മ­​രി­​ച്ച നി­​ല­​യി​ല്‍ കണ്ടെത്തി

0
കാ​സ​ര്‍­​ഗോ​ഡ്: തൃ­​ക്ക­​രി­​പ്പൂ­​രി​ല്‍ ഇ.​കെ.​നാ­​യ­​നാ​ര്‍ പോ­​ളി­​ടെ­​ക്‌­​നി­​ക്കി­​ലെ ഹോ­​സ്­​റ്റ​ല്‍ മു­​റി­​യി​ല്‍ വി­​ദ്യാ​ര്‍­​ഥി മ­​രി­​ച്ച നി­​ല­​യി​ല്‍....

പന്തളത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പന്തളം : സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ച...