Monday, May 6, 2024 10:16 am

മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ മറുപടിയെന്ത് ? തൃക്കാക്കരയിലേക്ക് ഉറ്റുനോക്കി കേരളം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് നാളെ തൃക്കാക്കരയിലെത്തും. ബിജെപിയുടെ പ്രചാരണത്തിനായാണ് പി സി എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് തൃക്കാക്കരയിൽ പി സി മറുപടി നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇടത് മുന്നണി പ്രചാരണം കടുപ്പിക്കുമ്പോഴാണ് പി സിയുടെ വരവ് എന്നുള്ളതാണ് ശ്രദ്ധേയം. മതവിദ്വേഷ പ്രസംഗ കേസിൽ ജയില്‍ മോചിതനായ പി സി ജോര്‍ജ് ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയിരുന്നു.

പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പി സി ജോര്‍ജിനെ വരവേറ്റത്. ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തേഷമെന്നും ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നത്. ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു. പറയാനുള്ളത് കോട്ടയത്തും പറയും. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 33 വർഷമായി നിയമസഭാംഗമായിരുന്ന പി സി ജോർജ് നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.

എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പി സി ജോർജ് പൂ‍ജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവ‍ത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്ദേഭാരത് യാത്ര തുടങ്ങിയതോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ വർദ്ധനവ്

0
കാഞ്ഞങ്ങാട്: വന്ദേഭാരത് യാത്രതുടങ്ങിയതോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ വർദ്ധന. നിലവിൽ...

ലോട്ടറി വില്‍പനക്കാരിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം ; പ്രതി കസ്റ്റഡിയില്‍

0
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട...

വന്‍ വിലക്കുറവ് ; കേരളത്തില്‍ കൃഷി ചെയ്തത് 1273 ടണ്‍ വിഷരഹിത പച്ചക്കറി

0
ആലപ്പുഴ : വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍...

പോളിംഗ് ശതമാനം 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണം ; വൈകുന്നത് ന്യായീകരിക്കാനാവില്ല – എസ്.വൈ ഖുറൈഷി

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച്...