Friday, May 31, 2024 10:37 am

പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരമുത്തശിയെ ആദരിക്കൽ, വൃക്ഷ പൂജ, വൃക്ഷതൈ നടൽ, എന്നിവ നടത്തി. നൂറ്റിപന്ത്രണ്ട് വർഷമായ തുരുത്തിക്കാട് ഗവ:യു പി സ്കൂൾ മുറ്റത്തെ മരമുത്തശിയെ ഹാരമണിയിച്ചാദരിച്ചു. വൃക്ഷ പൂജയ്ക്ക് ശേഷം തുരുത്തിക്കാട് ഗവ യു പി സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷനായിരുന്നു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം ജഞാനമണി മോഹൻ മുഖ്യപ്രഭാഷണം നടത്തി.

തുരുത്തിക്കാട് ഗവ യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമായി ഹാബേൽ ഫൗണ്ടേഷൻ ക്രമീകരിച്ച് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം രതീഷ് പീറ്റർ നിർവഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, ജോൺ കുര്യൻ, ബാബു മോഹൻ, റോയ് വർഗീസ്, എം ടി കുട്ടപ്പൻ പി എസ് തമ്പി, കെ എൻ വാസുദേവൻ നായർ, ഉമാദേവി എ എസ്, എം കെ ലാലു, രജനി ബാലൻ, ലിസിയമ്മ വർഗീസ്, കുമാരി അഭിരാമി ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ ധ്യാനം ; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

0
കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ...

ഏഴംകുളം പഞ്ചായത്ത്‌ മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

0
അടൂർ : ഏഴംകുളം പഞ്ചായത്ത്‌ മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു....

ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു

0
തിരുവല്ല :  ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു. പരിസ്ഥിതി...

പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത് ; ചികിത്സ ഉറപ്പാക്കണം ; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന്...

0
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത...