Saturday, May 4, 2024 10:18 am

ഏത് അളവിലും മദ്യവിൽപ്പന ; അനുമതി പിൻവലിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദം ഭയന്ന് മദ്യം, ബിയർ, വൈൻ എന്നിവ ഏത് വലുപ്പത്തിലുള്ള പാക്കറ്റുകളിലും വിൽക്കാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. നിലവിൽ 180 മില്ലി ലിറ്റർ മുതൽ 3 ലിറ്റർ വരെ പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവാദമുണ്ട്. എന്നാൽ മദ്യം, ബിയർ, വൈൻ എന്നിവ ഏത് അളവിലും വിപണിയിൽ എത്തിക്കാനാണ് നികുതി വകുപ്പ് അനുമതി നൽകിയത്. ഇതനുസരിച്ച് ബിവറേജസ് കോർപ്പറേഷൻ എംഡി മദ്യവിതരണക്കാർക്ക് കത്തയച്ചു. എന്നാൽ മദ്യനയം പ്രഖ്യാപിച്ചതിന് പിന്നാലെ അതിന് വിരുദ്ധമായി ഇറക്കിയ ഉത്തരവ് സർക്കാരിനെ ഞെട്ടിച്ചു. ഉത്തരവ് പിൻവലിക്കാനുള്ള നിർദേശം മന്ത്രിതലത്തിൽ നിന്നാണ് വന്നത്.

180 മില്ലിലിറ്ററിൽ താഴെ അളവിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതിനാലും ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ മാറ്റമില്ലാത്തതിനാലും അധിക പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവദിച്ച അനുമതി റദ്ദാക്കുകയാണെന്നും നികുതി വകുപ്പ് ബിവറേജസ് കോർപ്പറേഷന് അയച്ച കത്തിൽ പറയുന്നു. കെഗ് ബിയറും ക്രാഫ്റ്റ് ബിയറും സംസ്ഥാനത്ത് വിൽക്കാൻ ഏപ്രിലിൽ ബിവറേജസ് കോർപ്പറേഷൻ അനുമതി തേടിയിരുന്നു. നിലവിൽ കുപ്പികളിലും കാനുകളിലുമായാണ് ബിയർ വിൽക്കുന്നത്. അംഗീകാരം ലഭിച്ചാൽ ലിറ്റർ കണക്കിനു ബീയർ കെഗ്, ക്രാഫ്റ്റ് വിഭാഗത്തിൽ വിൽക്കാൻ കഴിയുമായിരുന്നു. ഇതിനായാണ് മദ്യം, ബിയർ, വൈൻ എന്നിവ അധിക പായ്ക്കറ്റ് വലുപ്പത്തിൽ വിൽക്കാൻ അനുവദിച്ചതെന്നാണ് വിവരം. എന്നാൽ സർക്കാർ ഈ തീരുമാനം തള്ളി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം...

ആനിക്കാട് – കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം 

0
മല്ലപ്പള്ളി :  ആനിക്കാട് - കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്....

പകർച്ചവ്യാധി ഭീഷണിയില്‍ മല്ലപ്പള്ളി

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍  പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂടിന്...

വൈദ്യുതി നിലച്ചു ; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട്...