Friday, May 24, 2024 1:26 pm

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂരു : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍. ഇന്ന് ഉച്ചയോടെ കര്‍ണാടകയിലെത്തുന്ന മോദി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അഗ്‌നിപഥ് പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ പൂര്‍ണമായി ശീതീകരിച്ച റെയില്‍വേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിര്‍വ്വഹിക്കും.

കൊങ്കണ്‍ റെയില്‍വേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂര്‍ത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബെംഗ്ലൂരുവിലെ പുതിയ ടെക്‌നോളജി ഹബ്ബുകള്‍ക്ക് തുടക്കം കുറിക്കും. ബെംഗ്ലൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്കും തറക്കലിടും. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ കോളേജും മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്താരാഷ്ട്ര യോഗ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ബെംഗളൂരു സന്ദര്‍ശിക്കും.

അവിടെ അദ്ദേഹം സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച്‌ (സി.ബി.ആര്‍) ഉദ്ഘാടനം  ചെയ്യുകയും ബാഗ്ചിപാര്‍ത്ഥസാരഥി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടുകയും ചെയ്യും. ശേഷം ബെംഗളൂരുവിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സന്ദര്‍ശിക്കും. ഇവിടെ പ്രധാനമന്ത്രി ബേസ് സര്‍വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കും. കര്‍ണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐ.ടി.ഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.

അതിനുശേഷം മൂന്ന് മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ കൊമ്മഘട്ടയില്‍ എത്തിച്ചേരും. ഇവിടെ 27000 കോടി രൂപ ചെലവു വരുന്ന വിവിധ റെയില്‍, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് വൈകുന്നേരം മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ കോച്ചിംഗ് ടെര്‍മിനലിന്റെ തറക്കല്ലിടുകയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിംഗില്‍ (എ.ഐ.ഐ.എസ്.എച്ച്‌) ആശയവിനിമയ വൈകല്യമുള്ളവര്‍ക്കുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അതിനുശേഷം രാത്രി 7 മണിയോടെ പ്രധാനമന്ത്രി മൈസൂരുവിലെ ശ്രീ സുത്തൂര്‍ മഠവും ഏകദേശം 7:45 ന് മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിരുദ പഠനം ലോക നിലവാരത്തിലേക്ക് ഉയരുമ്പോൾ അതിനെ ഉൾക്കൊള്ളാൻ മികച്ച തയ്യാറെടുപ്പുകളുമായി പന്തളം എൻ.എസ്.എസ്....

0
പന്തളം : എൻ.എസ്.എസിന്റെ കീഴിൽ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന കലാലയങ്ങളിൽ...

‘അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി രാജിവയ്ക്കുന്നതാണ് നല്ലത്’ – കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ ഡല്‍ഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

കാളീഘട്ട് ശിവപാർവതി ബാലഗോകുലം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു

0
പ്രക്കാനം : കാളീഘട്ട് ശിവപാർവതി ബാലഗോകുലം വാർഷികവും കുടുംബസംഗമവും വിദ്യാർഥികളെ അനുമോദിക്കലും...

ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും ; ട്രാഫിക് സുഗമമാക്കും ; യൂ ടേണുകൾ അനുവദിച്ച്...

0
തൃശ്ശൂർ: ഹൈവേയിലെ അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗതാ​ഗതമന്ത്രി കെ ബി...