Friday, May 17, 2024 12:07 am

കുഞ്ഞാക്കുവിന്റെ പിന്നിലെ മധുരപ്രതികാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുഞ്ഞാക്കുവിന്റെ പിന്നിലെ മധുരപ്രതികാരം. എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ – അങ്ങാടിക്കല്‍ റോഡില്‍ ഒരു ഫ്ലെക്‌സ് സ്ഥാപിക്കപ്പെട്ടു. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. 2022 എസ്.എസ്.എല്‍.സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അത്.

അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ സ്വയം ഫ്ലെക്‌സ് സ്ഥാപിച്ചത്. കുഞ്ഞാക്കുവിന്റെ ഫ്ലെക്‌സ് പെട്ടെന്ന് നവ മാധ്യമങ്ങളില്‍ വൈറലായി. നാട്ടുകാരെയും നവമാധ്യമങ്ങളിലെ ആളുകളെയും ചിരിപ്പിച്ച ഈ ഫ്ലെക്‌സ് സ്ഥാപിക്കാന്‍ കുഞ്ഞാക്കുവിനെ പ്രേരിപ്പിച്ച ചില കാരണങ്ങളുണ്ട്. അതില്‍ ഒന്ന് കൂട്ടുകാരുടെയും നാട്ടുകാരുടേയും കളിയാക്കലായിരുന്നു.

താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി. വിജയിക്കില്ല എന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അതാണ് ഫ്ലെക്‌സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു. കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരം വീട്ടല്‍ കൂടിയായി ഫ്ലെക്‌സ് സ്ഥാപിച്ചപ്പോള്‍, നാട്ടില്‍ മാത്രമല്ല ലോകത്തെ മലയാളികള്‍ക്കിടയില്‍ വരെ കുഞ്ഞാക്കു താരമായി.

ഇല്ലായ്മയുടെയും വല്ലായ്മയുടേയും നടുവില്‍നിന്നാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എല്‍.സി. വിജയിച്ചത്. ഇത്രനാള്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രം. അച്ഛനും അമ്മയും കൂലിപ്പണിക്കാരായ ഇവരുടെ കൊച്ചുവീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുണ്ട്. വീട്ടില്‍ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്പകര സി.എം.എച്ച്‌. എസിലായിരുന്നു പഠനം. പത്താംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം ; പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

0
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു....

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...